തിരൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം

തിരൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ ഉദ്ഘാടനം ചെയ്തു. വി പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി അഡ്വ. കെ എ പത്മകുമാര്‍, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി വി സമദ്, സി എം പി മുഹമ്മദലി, ടി ആബിദ് മദനി, കെ പി അബ്ദുല്‍വഹാബ്, ഷഹീര്‍ വെട്ടം, ഹമീദ് പാറയില്‍ പ്രസംഗിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, റാഫി പേരാമ്പ്ര പ്രമേയ പ്രഭാഷണം നടത്തി.
