വണ്ടൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം

വാണിയമ്പലം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വ ണ്ടൂര്‍ മണ്ഡലം പ്രചാരണസമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ് വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെ യ്തു. അബ്ദുല്‍കരീം വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി, റിഹാസ് പുലാമന്തോള്‍ പ്രമേയ പ്രഭാഷണം നടത്തി. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ടി രവീന്ദ്രന്‍, എന്‍ എ മുബാറക്ക്, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് എം അബ്ദുസലാം മദനി, സെക്രട്ടറി ടി ടി ഫിറോസ്, എം അബ്ദുല്ല, സി ടി കുഞ്ഞയമു, കെ കുഞ്ഞുട്ടി, ടി ഷംസാലി വെള്ളാമ്പുറം, ഇ പി ജമീഷ്, പി വി അബ്ദുട്ടി, അലവി കുരിക്കള്‍ പ്രസംഗിച്ചു.
