ഇന്‍ഡ്യ സഖ്യം: സി പി എം നിലപാട് ആത്മഹത്യാപരം – കെ എന്‍ എം മര്‍കസുദ്ദഅ്വ

കോഴിക്കോട്: രാജ്യം നേരിടുന്ന അപകടകരമായ സാഹചര്യത്തെ പരിഗണിച്ചു വേണം സി പി എം പോലുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. 2024ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയസഖ്യ രൂപീകരണത്തില്‍ പ്രാദേശികവും പ്രത്യയശാസ്ത്രപരവുമായ വരട്ട് വാദങ്ങള്‍ ഉന്നയിച്ച് മുടക്കുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. ‘ഇന്‍ഡ്യ’ സഖ്യത്തില്‍ പങ്കാളിയാകില്ലെന്ന സി പി എം നിലപാട് ഇന്ത്യന്‍ ജനതയോട് ചെയ്യുന്ന കടുത്ത പാതകമാണ്. ‘ഇന്‍ഡ്യ’ സഖ്യത്തില്‍ പ്രതിനിധിയെ വെച്ച് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുകയാണ് രാജ്യത്തെ പൗര വികാരത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ സി പി എം ചെയ്യേണ്ടത്. വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
