ആലപ്പുഴ ജില്ലയില്‍ സമ്മേളന പ്രചാരണത്തിന് തുടക്കമായി
മതഗ്രന്ഥങ്ങളുടെ മാനവിക സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണം- സി എം മൗലവി
ആലപ്പുഴ: വളര്‍ന്നുവരുന്ന മതവിദ്വേഷങ്ങള്‍ ഇല്ലാതാവണമെങ്കില്‍ മതഗ്രന്ഥങ്ങളുടെ മാനവിക സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ആലപ്പുഴ ജില്ലാ പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലക്കല്‍, സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍, സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, ജില്ലാ സെക്രട്ടറി എ പി നൗഷാദ്, എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ മദനിയ, ഐ എസ് എം ജില്ലാ സെക്രട്ടറി അനസ് എച്ച് അഷറഫ്, ബുറൈദ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി അബ്ദുറഹീം ഫാറൂഖി, പി കെ എം ബഷീര്‍, അബ്ബാസ് മൗലവി, ഷമീര്‍ ഫലാഹി പ്രസംഗിച്ചു.