3 Wednesday
December 2025
2025 December 3
1447 Joumada II 12

സന്ദേശ പ്രചാരണം


തിരുന്നാവായ: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി തെക്കന്‍ കുറ്റൂര്‍ മേഖലയില്‍ സന്ദേശ പ്രചാരണത്തിന് തുടക്കമായി. പ്രദേശത്തെ വിവിധ മത മേലാധ്യക്ഷന്‍മാര്‍ക്കും പ്രമുഖര്‍ക്കും ആരാധനാലയങ്ങള്‍ക്കും സന്ദേശ സ്‌നേഹോപഹാരങ്ങള്‍ കൈമാറി. വാഹന പ്രചാരണം, സൗഹൃദ സദസ്സ്, മാനവ മൈത്രി കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ വെസ്റ്റ് ജില്ലാ ജോയിന്റ് സെകട്ടറി ഹുസൈന്‍ കുറ്റൂര്‍ വൈരങ്കോട് ക്ഷേത്രം മേല്‍ശാന്തി ജി കെ കാര്‍ത്തിക്കിന് സന്ദേശ ലഘുലേഖ കൈമാറി ഉദ്ഘാടനം ചെയ്തു. ടി വി ജലീല്‍, എം അബ്ദുര്‍റഹ്മാന്‍, യാസര്‍ പാറപ്പുറത്ത്, കെ മുന്‍ദിര്‍ നേതൃത്വം നല്‍കി.

Back to Top