സൈദ് മുഹമ്മദ് മുടപ്പനാല്‍
കാഞ്ഞിരമറ്റം: പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം വേരൂന്നിയ കാലം മുതല്‍ ആദര്‍ശവഴിയില്‍ അടിയുറച്ചുനിന്ന് പോരാടിയ സൈദ് മുഹമ്മദ് മുടപ്പനാല്‍ (105) നിര്യാതനായി. വളരെ നേരത്തെ തന്നെ അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ വാങ്ങുകയും പഠിക്കുകയും മറ്റുള്ളളവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്നു. ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്നു. ആരോഗ്യം ക്ഷയിക്കുന്നതു വരെ കൃഷിപ്പണിയിലേര്‍പ്പെട്ടു. മക്കളെയും മരുമക്കളെയും പേരമക്കളെയുമെല്ലാം ഇസ്‌ലാഹി വഴിയില്‍ വളര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
എം എം ബഷീര്‍ മദനി