അബ്ദുല്‍അസീസ്
ഡോ. സലീം ചെര്‍പ്പുളശ്ശേരി
ചെര്‍പ്പുളശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖാ പ്രസിഡന്റ് മാങ്ങോട് പുത്തന്‍പീടികക്കല്‍ അബ്ദുല്‍അസീസ് (63) നിര്യാതനായി. സഘടനയില്‍ ഭിന്നതകളുണ്ടായപ്പോള്‍ സ്വതന്ത്രമായ നിരീക്ഷണവും അപഗ്രഥനവും നടത്തി നേരിനൊപ്പം നില്‍ക്കാന്‍ ആര്‍ജവം കാണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നു വിരമിച്ച ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച സൗമ്യ പ്രകൃതത്തിനുടമയായിരുന്നു. എം ജി എം പ്രവര്‍ത്തകയായ സഫിയയാണ് ഭാര്യ. മക്കള്‍: ആസിഫ്, തസ്‌നീം, തഫ്‌സിന്‍, ബിലാല്‍. അല്ലാഹു പേരതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).