6 Sunday
July 2025
2025 July 6
1447 Mouharrem 10

യുഎപിയെക്കുറിച്ച് പഠിക്കാന്‍ നാസ

ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുതിയ ഡയറക്ടറെ നിയമിച്ച് നാസ. നാസ മേധാവി ബില്‍ നെല്‍സണാണ് ഇക്കാര്യം അറിയിച്ചത്. തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങള്‍ അഥവാ അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനന്‍ (യുഎപി) എന്നാണ് അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കാണുന്ന സംഭവങ്ങള്‍ക്കുള്ള ഔദ്യോഗിക വിശേഷണം. അണ്‍ഐഡന്റിഫൈഡ് ഫ്‌ളയിങ് ഒബ്ജക്ട് അഥവാ യുഎഫ്ഒ എന്നും പൊതുവില്‍ ഇത്തരം അജ്ഞാത വസ്തുക്കള്‍ അറിയപ്പെടാറുണ്ട്. അതേസമയം, ഈ വിഷയത്തില്‍ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകള്‍ക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ബില്‍ നെല്‍സണ്‍ പറയുന്നു. 2022ല്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സംഘത്തില്‍ 16 പേരാണ് ഉണ്ടായിരുന്നത്. അതേസമയം യുഎപികളെ കുറിച്ചുള്ള വിവരശേഖരണത്തിനായുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അവയെ കണ്ടെത്താന്‍ പെന്റഗണിനെ സഹായിക്കണം എന്നുമുള്ള വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഗവേഷണങ്ങള്‍ക്ക് പുതിയ മേധാവിയെ ചുമതലപ്പെടുത്തിയത്.

Back to Top