23 Monday
December 2024
2024 December 23
1446 Joumada II 21

ഇന്ത്യയിലെ മതസ്വാതന്ത്ര്യം വാദം കേള്‍ക്കാന്‍ യുഎസ് കമ്മീഷന്‍


ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടുത്തയാഴ്ച വാദം കേള്‍ക്കുമെന്ന് യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വാദം കേള്‍ക്കല്‍. നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ യു എസ് സര്‍ക്കാരിന് ഇന്ത്യയുമായി ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് വാദം കേള്‍ക്കുന്നത്. വിദേശത്ത് മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യുഎസ് സര്‍ക്കാരിനു കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് യുഎസ്‌സിഐആര്‍എഫ്. കഴിഞ്ഞ ഒരു ദശകത്തിനിടെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ഗോവധം, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ മുന്‍ഗണനകള്‍ നല്‍കുന്ന നിയമനിര്‍മാണം, വിദേശ ഫണ്ടിംഗിലെ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിവേചനപരമായ നയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി ഏജന്‍സി പറഞ്ഞു.

Back to Top