പുടിനുമായി ചര്‍ച്ച കിം ജോങ് ഉന്‍ റഷ്യയിലേക്ക്
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയിലേക്ക് പോകും. ഈ മാസം അവസാനം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി റഷ്യയുടെ പസഫിക് തീരനഗരമായ വ്‌ളാദിവോസ്റ്റോക്കില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. കിം ട്രെയിനിലാണ് പോകുന്നത്. സുരക്ഷാ ഭടന്‍മാര്‍ ഉള്‍പ്പെട്ട ട്രെയിനില്‍ 1000 കിലോമീറ്റര്‍ ഒറ്റ ദിവസം കൊണ്ടു സഞ്ചരിച്ചായിരിക്കും കിം റഷ്യയില്‍ എത്തുക. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് കിം വിദേശ യാത്ര നടത്തുന്നത്. ഉത്തര കൊറിയ റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി. റഷ്യയില്‍ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും കൊറിയ ആവശ്യപ്പെട്ടതായാണ് വിവരം.