14 Tuesday
January 2025
2025 January 14
1446 Rajab 14

ഭീഷണിയും പരിഹാരങ്ങളും

പ്രൊഫ. ജി എ മുഹമ്മദ് കുഞ്ഞു

ഹിന്ദുരാഷ്ട്രം ഉണ്ടാകുന്നതിനെക്കുറിച്ച് മുസ്‌ലിം സമുദായം പരിഭ്രാന്തരാകേണ്ടതില്ല. അത് ദ്രോഹം ചെയ്യുന്നത് മുസ്‌ലിം സമുദായത്തേക്കാള്‍ സഹോദര സമുദായമായ ഹിന്ദു സമൂഹത്തെ തന്നെയാണ്. മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ഥ ഭീഷണി സമുദായത്തിന് അകത്തുനിന്നുതന്നെയാണ്. വിശ്വാസമില്ലാത്തവരും, വിശ്വാസമുണ്ടെങ്കില്‍ തന്നെ അല്ലാഹുവിനെ ഭയപ്പെടാത്തവരും അനേകായിരമാണ്. ടിവിയിലും പത്രങ്ങളിലും വരുന്ന കുറ്റവാളികളെ ശ്രദ്ധിക്കൂ. ഈമാനിന്റെ വെട്ടം അവരുടെ മുഖങ്ങളിലില്ല. ജനം സുഖിച്ചു മദിച്ചു ജീവിതം ആസ്വദിക്കുകയാണ്. സെക്‌സ് ടൂറിസത്തിന്റെ നാടുകളിലേക്കുള്ള യാത്രകള്‍ വര്‍ധിച്ചുവരുന്നു. പെണ്ണുപിടിയന്മാരായ പുരുഷന്മാരും ആണ്‍പിടിയന്മാരായ സ്ത്രീകളും ധാരാളമാണ്.
പണ്ഡിതന്റെ പേനയിലെ മഷിക്ക് രക്തസാക്ഷിയുടെ രക്തത്തെക്കാള്‍ വിലയുണ്ടെന്ന് നബി(സ) പറഞ്ഞു. ശബാബ് ചെയ്തുകൊണ്ടിരിക്കുന്നത് ധര്‍മസമരമാണ്. സമുദായാംഗങ്ങളില്‍ ഭൂരിപക്ഷവും വായനാശീലമില്ലാത്തവരാണ്. ഓരോ വീട്ടിലും എല്ലാവരും ശബാബ് പോലുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവില്‍ ഭരമേല്‍പിക്കുകയാണ് വേണ്ടത്. സമുദായത്തെ അല്ലാഹു കാത്തുകൊള്ളും. ക്ഷമിക്കുക, സഹിക്കുക, വിട്ടുകൊടുക്കുക, പൊരുത്തപ്പെടുക തുടങ്ങിയവ ശീലമാക്കണം. ഓരോ മഹല്ലും കേന്ദ്രീകരിച്ച് ഉദ്‌ബോധനം നടത്തണം.
കനിയൊന്നും കായ്ക്കാത്ത
കല്‍പകവൃക്ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
നട്ടുനനച്ചൊരു
കൈകൊണ്ടാ വൃക്ഷത്തെ
വെട്ടിക്കളയുന്നു മാനവന്‍.

Back to Top