30 Monday
June 2025
2025 June 30
1447 Mouharrem 4

യാഥാര്‍ഥ്യത്തെ മറച്ചുവെച്ചതുകൊണ്ട് എന്തു കാര്യം?

അബ്ദുല്‍ ഖാദര്‍

രാജ്യത്ത് ജി-20 ഉച്ചകോടി നടന്നു കഴിഞ്ഞു. അതിന്റെ ഭാഗമായി വിവിധ രാഷ്ട്രങ്ങളുടെ തല വന്മാരെ സ്വാഗതം ചെയ്യാന്‍ രാജ്യം ചില നടപടികള്‍ സ്വീകരിച്ചു. അത് വലിയ ചര്‍ച്ചയായി മാറുകയുണ്ടായി. രാജ്യത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാനാണ് സ്വാഭാവികമായും രാഷ്ട്രനേതൃത്വം ശ്രമിക്കേണ്ടത്. അതിന് പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ മനോഹരമാക്കുകയാണ് വേണ്ടത്. എന്നാല്‍, അതിനു പകരം യാഥാര്‍ഥ്യത്തെ മറച്ചുവെക്കാനാണ് രാഷ്ട്രനേതൃത്വം ശ്രമിക്കേണ്ടത്.
നഗരത്തിന്റെ യഥാര്‍ഥ മുഖം ദൃശ്യമാവാതിരിക്കാന്‍ പല ഭാഗത്തും പച്ച ഷീറ്റുകള്‍ കൊണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടും മറച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഡല്‍ഹിയിലെ ചേരിനിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന, അധികാരികള്‍ നടത്തുന്ന ‘സൗന്ദര്യവത്കരണ’ യജ്ഞത്തിന്റെ ഒരു വശം മാത്രമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം ഏറ്റെടുത്തതിനു പിന്നാലെത്തന്നെ തലസ്ഥാനത്ത് ഉടനീളമുള്ള ചേരികളും വാസസ്ഥലങ്ങളും നിലംപരിശാക്കല്‍ ആരംഭിച്ചിരുന്നു. ഇത് ആയിരക്കണക്കിന് ആളുകളുടെ പാര്‍പ്പിടവും വരുമാനവും നഷ്ടപ്പെടുന്നതിനാണ് ഇടയാക്കിയത്.
തുഗ്ലക്കാബാദിലെയും മെഹ്‌റൗലിയിലെയും പൊളിക്കലുകള്‍ ജി-20 പ്രതിനിധികള്‍ക്കായി തയ്യാറാക്കിയ പൈതൃക നടത്തവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുമ്പോള്‍, യമുനയിലെ വെള്ളപ്പൊക്ക പ്രദേശവും മൂല്‍ചന്ദും ജി-20 നേതാക്കളുടെ യാത്രാ റൂട്ടുകള്‍ക്ക് സമീപമാണ്.

Back to Top