5 Friday
December 2025
2025 December 5
1447 Joumada II 14

അല്‍മനാര്‍ ഹജ്ജ്‌സെല്‍ വാര്‍ഷികസംഗമം ആരാധനകളുടെ ചൈതന്യം കാത്തുസൂക്ഷിക്കണം- സി പി


പുളിക്കല്‍: ഹിജ്‌റ വര്‍ഷം 1444 മുഹര്‍റം മുതല്‍ ദുല്‍ഖഅ്ദ് വരെ അല്‍മനാര്‍ ഹജ്ജ്‌സെല്‍ മുഖേന ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ പുളിക്കല്‍ എബിലിറ്റിയില്‍ ഒത്തുചേര്‍ന്നു. 19 ബാച്ചുകളിലായി 1200 പേരാണ് ഈ കാലയളവില്‍ പുണ്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് അല്‍മനാര്‍ ഹജ്ജ് സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തിയത്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ച് അല്‍മനാറിലൂടെ ആരാധനാ കര്‍മം നിര്‍വഹിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രതിനിധികള്‍ പങ്കുവെച്ചു.
സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശുദ്ധ കര്‍മങ്ങളിലൂടെ നേടിയെടുത്ത ചൈതന്യം ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കണമെന്ന് സി പി ഉമര്‍ സുല്ലമി ഓര്‍മപ്പെടുത്തി. അല്‍മനാര്‍ ഹജ്ജ്‌സെല്‍ സിഇഒ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ അധ്യക്ഷത വഹിച്ചു. അഡൈ്വസര്‍ എം അഹ്മദ്കുട്ടി മദനി, എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹ്മദ്കുട്ടി, പി ടി അബ്ദുല്‍അസീസ് മദനി, കെ പി സകരിയ്യ, അഡ്വ. മുഹമ്മദ് ഹനീഫ, ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദുറഷീദ് ഉഗ്രപുരം, യു പി യഹ്‌യാ ഖാന്‍, മുഹമ്മദലി മാസ്റ്റര്‍, ചേക്കു, അനീസ് കുഴിപ്പുറം, എം കെ പോക്കര്‍ സുല്ലമി, സനിയ്യ ടീച്ചര്‍, നസീര്‍ ചെറുവാടി, ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, റഫീഖ് നല്ലളം, റാഫി കുന്നുംപുറം, ഫഹീം പുളിക്കല്‍, റുക്‌സാന വാഴക്കാട്, ഹഫ്‌സാബി ടീച്ചര്‍, ഷാനവാസ് ചാലിയം പ്രസംഗിച്ചു.

Back to Top