14 Monday
September 2026
2026 September 14
1448 Rabie Al-Âkher 1

പ്രബോധക ശില്പശാല

കോഴിക്കോട്: ജീവിക്കുന്ന സാഹചര്യങ്ങളെയും കാലത്തിന്റെ മാറ്റങ്ങളെയും ഉള്‍ക്കൊണ്ടുള്ള പ്രബോധനം കൊണ്ട് മാത്രമേ സാമൂഹികമാറ്റം സാധ്യമാവുകയുള്ളൂവെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ. പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ‘നര്‍ച്ചര്‍ ദി ഫ്യൂച്ചര്‍’ പ്രബോധക ശില്പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. സി പി അബ്ദുസ്സമദ്, ഡോ. മന്‍സൂര്‍ ഒതായി, ഇര്‍ശാദ് മാത്തോട്ടം വിഷയമവതരിപ്പിച്ചു. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബുസ്സലാം പുത്തൂര്‍ നേതൃത്വം നല്കി.

Back to Top