14 Monday
September 2026
2026 September 14
1448 Rabie Al-Âkher 1

ഫോക്കസ് ദമ്മാം ചര്‍ച്ചാ സദസ്സ്


ദമ്മാം: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫോക്കസ് ദമ്മാം ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. നൗഷാദ് കോഴിക്കോട് അധ്യക്ഷതവഹിച്ചു. നൗഷാദ് കുനിയില്‍ വിഷയാവതരണം നടത്തി. ഫോക്കസ് സഊദി സി ഒ ഒ നസീമുസ്സബാഹ്, അബ്ദുല്‍ മജീദ് ചുങ്കത്തറ, സമീര്‍ കൈപ്പമംഗലം, അശ്വന്ത് വര്‍മ്മ, സജില്‍ നിലമ്പൂര്‍, അന്‍ഷാദ് കാവില്‍, വാസിഖ് ചര്‍ച്ചയില്‍ പങ്കെടുത്തു. യൂസുഫ് കൊടിഞ്ഞി മോഡറേറ്ററായിരുന്നു. മുജീബുറഹ്മാന്‍ കുഴിപ്പുറം കവിതയും ഹവ്വാ വാസിഖ് ഗാനവും ആലപിച്ചു. നസ്‌റുല്ല അബ്ദുല്‍കരീം, ഫൈഹ സജില്‍, മുജീബുറഹ്മാന്‍, സൈഫുദ്ദീന്‍, പി സി അനീഷ്, സൈഫുസ്സമാന്‍ പ്രസംഗിച്ചു.

Back to Top