തിരൂര്‍ മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ്
തിരൂര്‍: മുജാഹിദ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും സംഘാടക സമിതി ഭാരവാഹികള്‍ക്കും വേണ്ടി സംഘടിപ്പിച്ച ലീഡേഴ്‌സ് ക്യാമ്പ് ‘ഒരുക്കം’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സഹീര്‍ വെട്ടം പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. നവാസ് അന്‍വാരി, ഹുസൈന്‍ കുറ്റൂര്‍, ടി പി കാസിം ഹാജി, അബ്ദുല്‍മജീദ് മംഗലം, വി പി മനാഫ്, അബ്ദുല്‍ഹമീദ് പാറയില്‍, എം മുഫീദ്, ആയിശാബി ടീച്ചര്‍, നാജിയ മുഹ്‌സിന്‍, ഇഖ്ബാല്‍ വെട്ടം ശംസുദ്ദീന്‍ അല്ലൂര്‍ പ്രസംഗിച്ചു.
