വണ്ടൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം

വണ്ടൂര്‍: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി വണ്ടൂര്‍ മണ്ഡലം സമിതി ‘മുന്നൊരുക്കം’ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രസംഗിച്ചു. വനിതാ സംഗമം എം ജി എം ജില്ലാ സെക്രട്ടറി സനിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ടി ടി ഫിറോസ്, ടി ശംസാലി, സാദത്ത് മാസ്റ്റര്‍, പി വി മുജീബ്, സി എം അമീര്‍, ഷൗക്കത്തലി മൗലവി പ്രസംഗിച്ചു.
