28 Wednesday
January 2026
2026 January 28
1447 Chabân 9

ചിന്തന്‍ ബൈഠക് ക്യാമ്പും ഉപഹാര സമര്‍പ്പണവും


തിരൂര്‍: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല ചിന്തന്‍ ബൈഠക് ക്യാമ്പും എം ജി എം ഉപഹാര സമര്‍പ്പണവും ജില്ല ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ എം ജി എം ആദരിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ഉപഹാര വിതരണം നടത്തി. ഹുസൈന്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ലുഖ്മാര്‍ പോത്തുകല്ല് ക്യാമ്പിന് നേതൃത്വം നല്‍കി. മജീദ് മംഗലം, ടി വി അബ്ദുല്‍ജലീല്‍, സൈനബ കുറ്റൂര്‍, ആരിഫ മൂഴിക്കല്‍, പി ബീരാന്‍, ശംസുദ്ദീന്‍ ആയപ്പള്ളി, ഹബീബ് മുണ്ടേക്കാട്ട്, പി അഫ്‌റ അഷ്‌റഫ്, സക്കീന പാറപ്പുറത്ത് പ്രസംഗിച്ചു.

Back to Top