മുക്കം മണ്ഡലം പ്രചാരണോദ്ഘാടനം

മുക്കം: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ ‘ഇന്‍ഡ്യ’ വിശാല സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുജാഹിദ് സമ്മേളനത്തിന്റെ മുക്കം മണ്ഡലം പ്രചാരണോദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂര്‍ ഓളിക്കല്‍ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് പി ടി സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രമേയാവതരണം നടത്തി. പി അബ്ദുസ്സലാം മദനി, എ സി അഹ്മദ്കുട്ടി മൗലവി, പി സി അബ്ദുല്‍ഗഫൂര്‍, അനീബ് പന്നിക്കോട്, ഷഹീന്‍ നസീര്‍, സാജിദ മജീദ്, ജമീല ടീച്ചര്‍, ആസാദ് കൂളിമാട്, ബശീര്‍ കക്കാട് പ്രസംഗിച്ചു.
