23 Monday
December 2024
2024 December 23
1446 Joumada II 21

മരണാനന്തര ജീവിതമുണ്ടെന്ന് പ്രഖ്യാപിച്ച് യു എസ് ഡോക്ടര്‍


മരണാനന്തര ജീവിതമുണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് യുഎസിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജഫ്രി ലോങ്. മരണാസന്നരായ 5000ലേറെ പേരുടെ ജീവിതം പഠിച്ചതിനു ശേഷമാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയത്. ഇതുസംബന്ധിച്ച് ഒരു ലേഖനവും അദ്ദേഹം ഇന്‍സൈഡറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണാസന്നരായ രോഗികളില്‍ 45 ശതമാനത്തിനും ശരീരമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം വിവരിക്കുന്നു. എന്നാല്‍ ഈ അനുഭവത്തിന് ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ സാധിക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഹൃദയമിടിപ്പ് ഇല്ലാത്ത, കോമയിലോ ക്ലിനിക്കലി ഡെഡോ ആയ ഒരാള്‍, അവര്‍ കാണുകയും കേള്‍ക്കുകയും വികാരങ്ങള്‍ അനുഭവിക്കുകയും മറ്റ് ജീവികളുമായി ഇടപഴകുകയും ചെയ്യുന്ന ഒരു വ്യക്തമായ അനുഭവം- അതാണ് നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് എന്നാണ് ഡോക്ടറുടെ നിര്‍വചനം.

Back to Top