28 Wednesday
January 2026
2026 January 28
1447 Chabân 9

ന്യൂനപക്ഷ പീഡനത്തിനുവേണ്ടി നിയമഭേദഗതി നടത്തുന്നത് കരുതിയിരിക്കുക – ഐ എസ് എം


കല്‍പ്പറ്റ: ന്യൂനപക്ഷ പീഡനത്തിന് ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ മതേതര സമൂഹം കരുതിയിരിക്കണമെന്ന് ഐ എസ് എം മര്‍കസുദ്ദഅ്‌വ ജില്ലാ സമിതി സംഘടിപ്പിച്ച ‘മഹിതം മാനവീയം’ പരിപാടി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി, ഏകസിവില്‍കോഡ് എന്നിവയ്ക്ക് ശേഷം സിവില്‍ ക്രിമിനല്‍ നിയമങ്ങളില്‍ ഫാസിസം കൈ വെച്ചിരിക്കുകയാണ്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രതിക്ക് മേല്‍ ചുമത്തിയിരുന്ന ശിക്ഷകള്‍ സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ചുമത്താനുള്ള പഴുതുകള്‍ നിയമഭേദഗതിയിലുണ്ട്. ന്യൂനപക്ഷങ്ങളെ ക്രൂരമായി തുറങ്കലിലടക്കാനുള്ള സംഘപരിവാറിന്റെ ഒളിയജണ്ടയുടെ ഭാഗമാണിതെന്ന് സംശയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാസില്‍ കുട്ടമംഗലം അധ്യക്ഷനായിരുന്നു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസ്സലീം മേപ്പാടി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നവാസ് എം പി, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ ജിതിന്‍ കെ ആര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രോഹിത് ബോധി, റിഹാസ് പുലാമന്തോള്‍, മഷ്ഹൂദ് മേപ്പാടി, മുഫ്‌ലിഹ് കെ പ്രസംഗിച്ചു.

Back to Top