സന്ദേശ പ്രചാരണം

തിരൂരങ്ങാടി: ഐ എസ് എം ‘മഹിതം മാനവീയം’ സന്ദേശ പ്രചാരണം തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ചെട്ടിപ്പടിയില്‍ നിന്നാരംഭിച്ച പ്രചാരണ യാത്ര വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ചെമ്മാട്ട് സമാപിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. ഹാമിദ് സനീന്‍, നുഫൈല്‍ തിരൂരങ്ങാടി, അന്‍സാര്‍ കാടേങ്ങല്‍, അസ്ഹര്‍ തെക്കേടത്ത്, സിവി അബ്ദുല്ലത്തീഫ് പ്രസംഗിച്ച
