ഐ എസ് എം മഹിതം മാനവീയം കാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണം തുടങ്ങി

തളിപ്പറമ്പ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ഐ എസ് എം സംഘടിപ്പിക്കുന്ന ‘മഹിതം മാനവീയം’ കാമ്പയിന്റെ കണ്ണൂര്‍ ജില്ലാ പ്രചാരണോദ്ഘാടനം തളിപ്പറമ്പില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രമേയാവതരണം നടത്തി. സി കെ മുഹമ്മദ് (കെ എന്‍ എം മര്‍കസുദ്ദഅ്‌വ), കെ പി നൗഷാദ് (യൂത്ത്‌ലീഗ്), അഡ്വ. മൊയ്തു കൂട്ടുക്കന്‍ (കേരള അഭിഭാഷ ഫോറം), കെ മുസദ്ദിഖ് (സോളിഡാരിറ്റി) എം സി സിനാന്‍ (ഐ എസ് എം), കെ വി നുറുദ്ദീന്‍, സി കെ അനസ്, കെ പി മുഹമ്മദ് റാഫി പ്രസംഗിച്ചു.
