വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; രാജ്യത്തിന്ന് അപമാനം -എം എസ് എം
കോഴിക്കോട്: വിദ്യാര്‍ഥി മുസ്‌ലിമാണെന്ന കാരണത്താല്‍ ക്ലാസ്‌റൂമില്‍ വെച്ച് മറ്റു വിദ്യാര്‍ഥികളെക്കൊണട് മുഖത്തടിപ്പിച്ച സംഭവം രാജ്യത്തിന്ന് അപമാനമാണെന്നും രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത് ജനമനസ്സുകളില്‍ വര്‍ഗീയതയും വിദ്വേഷവും കുത്തിവെച്ചതിന്റെ അനന്തരഫലമാണെന്നും എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുസഫര്‍നഗര്‍ സംഭവത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ മതേതര സഹവര്‍ത്തിത്വ സംസ്‌കാരം തിരികെപ്പിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും എം എസ് എം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ജസിന്‍ നജീബ്, നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുകല്ല്, നദീര്‍ കടവത്തൂര്‍, ഷഫീഖ് അസ്ഹരി, ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, നജീബ് തവനൂര്‍, അന്‍ശിദ് നരിക്കുനി, ബാദുഷ തൊടുപുഴ, സാജിദ് കോട്ടയം പ്രസംഗിച്ചു.
