ബഹുജന കൂട്ടായ്മ

തിരുവമ്പാടി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച ‘മഹിതം മാനവീയം’ ബഹുജന സംഗമം ബസ്സ്റ്റാന്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് ടി പി എം ആസിം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് മിസ്ബാഹ് ഫാറൂഖി വിഷയാവതരണം നടത്തി. വര്‍ക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീര്‍ത്ഥ, ഡോ. ജാബിര്‍ അമാനി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ എം ഷൗക്കത്തലി, അബ്ദുസമദ് പേക്കാടന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം പി മൂസ മാസ്റ്റര്‍, എം കെ പോക്കര്‍ സുല്ലമി, പി അബൂബക്കര്‍ മദനി, പി വി സാലിഫ് പ്രസംഗിച്ചു.
