ഐ എസ് എം നഹ്ദ സംഗമം
കൊടുവള്ളി: ഭാരതം ഉയര്‍ത്തിപ്പിടിച്ചിരുന്ന ബഹുസ്വരതയും മാനവികതയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ശിഥിലീകരണ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഐ എസ് എം നഹ്ദ (ഉണര്‍വ്) സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് എം പി. മൂസ ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് ടി പി എം ആസിം അധ്യക്ഷത വഹിച്ചു. അബ്ദുല്‍കരീം ആക്കോട്, കെ കെ റഫീഖ് ഓമശ്ശേരി, എം ടി അബ്ദുല്‍മജീദ് പ്രഭാഷണം നടത്തി. ഡോ. ഐ പി അബ്ദുസ്സലാം, ഹന്ന, ഡോ. നിജാദ്, എം കെ പോക്കര്‍ സുല്ലമി, പി അബൂബക്കര്‍ മദനി, പി വി സാലിഫ്, വി പി മുജീബുറഹ്മാന്‍, പി സി യഹ്‌യാ ഖാന്‍, അബ്ദുറസാഖ് കൊടുവള്ളി, കെ പി മൊയ്തീന്‍, അലി ഹാജി, ആര്‍ സി ഹാഫിസ്, ഉല്‍ഫത്ത് പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എം ടി അബ്ദുല്‍ മജീദ് മാസ്റ്റര്‍ക്ക് സംസ്ഥാന സെക്രട്ടറി പി അബ്ദുസ്സലാം മദനി ഉപഹാരം സമ്മാനിച്ചു.
