5 Friday
December 2025
2025 December 5
1447 Joumada II 14

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം

ചേളന്നൂര്‍: പാലത്ത് ‘പാത്ത്‌വേ’ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ചേളന്നൂര്‍, കാക്കൂര്‍, കക്കോടി, കുരുവട്ടൂര്‍, നരിക്കുനി പഞ്ചായത്ത് ഏരിയകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എല്‍ പി വിഭാഗത്തില്‍ പി എച്ച് എസ് സ്‌കൂള്‍ പാലത്ത്, മുതുവാട് എല്‍ പി സ്‌കൂളുകളും യു പി വിഭാഗത്തില്‍ ജനത എ യു പി സ്‌കൂള്‍ പാലത്ത്, ഹസനിയ്യ എ യു പി സ്‌കൂള്‍ മുട്ടാഞ്ചേരി, ജി എം യു പി സ്‌കൂള്‍ പടിഞ്ഞാറ്റുമുറി എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. വാര്‍ഡ് മെമ്പര്‍ ശ്രീകല ചുഴലിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മുര്‍ഷിദ് പാലത്ത് അധ്യക്ഷത വഹിച്ചു. പി പി യാസിര്‍, ഇ എം നബീല്‍, എന്‍ റബീഅ്, പി പി ഫൈസല്‍, ഇ അന്‍ഷിദ്, കെ ശരീഫ് നേതൃത്വം നല്‍കി.

Back to Top