ഐ ജി എം ഗേള്‍സ് മീറ്റ്
മഞ്ചേരി: ദൈവ കല്പനകള്‍ അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുന്ന മാതാപിതാക്കളാല്‍ പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്ന മക്കള്‍ വഴി തെറ്റില്ലെന്ന് യുവ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫാത്തിമ മിന്‍ഹ അഭിപ്രായപ്പെട്ടു. ഐ ജി എം ചെങ്ങര ശാഖ ടീനേജ് വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ഗേള്‍സ് മീറ്റില്‍ ‘ബി പോസിറ്റീവ്’ സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ‘സ്വയം തിരിച്ചറിയുക’ വിഷയത്തില്‍ യുവ ട്രെയ്‌നര്‍ കെ വി മുബീന പ്രസംഗിച്ചു. റംല ടീച്ചര്‍, ആയിഷ കൊട്ടക്കോട്ടില്‍, സ്വഫ്‌വ, അഫീഫ, നുഹ, ലൈബ, ഇഷ സംബന്ധിച്ചു.
