22 Wednesday
October 2025
2025 October 22
1447 Joumada I 0

തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കളമൊരുങ്ങുന്നോ?

സജീവന്‍ പാറമ്മല്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മാണം നടക്കുകയാണ്. ഭരണകക്ഷിക്ക് സ്വാധീനമുള്ള കമ്മീഷനെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിനെ പുറത്താക്കിക്കൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്നതില്‍ നിഷ്പക്ഷ സമിതി ഉണ്ടാകണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുമായി എത്തിയത്.
പുതിയ ബില്ല് പാസായാല്‍ ഉണ്ടാകുന്ന നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍. പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയാകും സമിതിയില്‍ ഉണ്ടാവുക. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബി ജെ പിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കൊണ്ടുവരുന്നതിനുള്ള ബില്ലാണിതെന്ന് ചുരുക്കി പറയാം. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഇനി എവിടെച്ചെന്നു നില്‍ക്കും എന്നത് കണ്ടുതന്നെ അറിയണം.

Back to Top