പാരാമെഡിക്കല്‍ കോഴ്‌സുകള്‍
ആദില്‍ എം

സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ്. www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആഗസ്ത് ഏഴു മുതല്‍ 26 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2560363, 2560364.
കോഴിക്കോട് എന്‍ ഐ ടിയില്‍
150 അനധ്യാപക ഒഴിവുകള്‍
ജൂനിയര്‍ എന്‍ജിനിയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിഷ്യന്‍, ഇനിയര്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളില്‍ ആയി കോഴിക്കോട് എന്‍ഐടിയിലെ 150 ഓളം അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ബിഇ, ബി ടെക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.nitc.ac.in
സാനിറ്ററി കെമിസ്റ്റ്
കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. (കാറ്റഗറി നമ്പര്‍ 127/2023). ബി എസ് സി കെമിസ്ട്രി / ബയോകെമിസ്ട്രി / മൈക്രോബയോളജി അല്ലെങ്കില്‍ അതിന് തുല്യമായത് ആണ് അടിസ്ഥാന യോഗ്യത. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തു ആഗസ്ത് 16-നകം അപേക്ഷിക്കാം.
