5 Friday
December 2025
2025 December 5
1447 Joumada II 14

മദ്യവ്യാപനത്തിന് കുടപിടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം

കോഴിക്കോട്: വിദ്യാലയങ്ങളിലും കോളജ് കാമ്പസുകളിലും ലഹരി വിരുദ്ധ ബോധവത്കരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അഭംഗുരം തുടരുമ്പോള്‍ തന്നെ മദ്യം യഥേഷ്ടം ഒഴുക്കാന്‍ അവസരമൊരുക്കുകയും മദ്യ വ്യാപനത്തിന് അനുകൂലമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന ഭരണ നേതൃത്വങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു.
ലഹരിയുടെ തിക്തഫലങ്ങളായി കൊടുംക്രൂരതകള്‍ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും ലഹരി വ്യാപനത്തിന് കുടപിടിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ലഹരി ലഭ്യതയും ഉപയോഗവും ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും കാമ്പസുകളിലും നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കണമെന്നും ലഹരിമാഫിയകള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, അബ്ദുറശീദ് മടവൂര്‍, എം ടി അബ്ദുല്‍ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, പി അബ്ദുല്‍മജീദ്, പി സി അബ്ദുറഹ്മാന്‍, ബി വി മഹ്ബൂബ്, എന്‍ ടി അബ്ദുറഹ്മാന്‍, ഫാറൂഖ് പുതിയങ്ങാടി, മുഹമ്മദലി കൊളത്തറ, സത്താര്‍ ഓമശ്ശേരി, ഐ എസ് എം ജില്ലാ സെക്രട്ടറി ഫാദില്‍ പന്നിയങ്കര, സാജിര്‍ ഫാറൂഖി, റാഫി രാമനാട്ടുകര, എം ജി എം ജില്ലാ പ്രസിഡന്റ് സഫൂറ തിരുവണ്ണൂര്‍, സെക്രട്ടറി ഷമീന ഇയ്യക്കാട്, ബബിത നടക്കാവ്, സഗീറ അരക്കിണര്‍ പ്രസംഗിച്ചു.

Back to Top