തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന; ട്രംപിന് കുറ്റപത്രം
ജോ ബൈഡന്‍ ജയിച്ച 2020-ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. 2024-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ട്രംപിനെതിരെ ഈ വര്‍ഷം കുറ്റംചുമത്തിയ മൂന്നാമത്തെ ക്രിമിനല്‍ കേസാണിത്. ജൂറി മുമ്പാകെ മാസങ്ങള്‍ നീണ്ട തെളിവെടുപ്പിനു ശേഷമാണ് ജസ്റ്റിസ് വകുപ്പ് സ്‌പെഷ്യല്‍ കോണ്‍സല്‍ ജാക് സ്മിത് 45 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതല്‍ വൈറ്റ് ഹൗസ് വിട്ടതുവരെയുള്ള രണ്ടു മാസത്തിനിടെയാണ് ജോ ബൈഡന്റെ ജയം റദ്ദാക്കാനുള്ള ആസൂത്രിത നീക്കം നടന്നത്. 2021 ജനുവരി 6-ന് യു എസ് ക്യാപിേറ്റാളിനു നേര്‍ക്ക് ട്രംപ് അനുയായികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.