23 Monday
December 2024
2024 December 23
1446 Joumada II 21

ഋഷി സുനകിന്റെ വീടിന് കറുത്ത തുണി മൂടി പരിസ്ഥിതി പ്രവര്‍ത്തകര്‍


ഫോസില്‍ ഇന്ധനനയത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ യോര്‍ക്‌ഷെയറിലെ വീടിന് കറുത്ത തുണി മൂടി ‘ഗ്രീന്‍പീസ്’ പരിസ്ഥിതി പ്രവര്‍ത്തകര്‍. പുതുതായി നൂറുകണക്കിന് എണ്ണ-പ്രകൃതിവാതക പദ്ധതികള്‍ക്ക് അനുമതി നല്‍കിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പ്രതിഷേധക്കാര്‍ ‘ഋഷി സുനക്: എണ്ണലാഭമോ നമ്മുടെ ഭാവിയോ’ എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചു. നാലു പേര്‍ മാളികയുടെ മേല്‍ക്കൂരയില്‍ കയറി കറുത്ത തുണി മൂടി. ഇതിന്റെ വീഡിയോ ‘ഗ്രീന്‍പീസ്’ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ”ഞങ്ങള്‍ക്ക് കാലാവസ്ഥാ നേതാവായ പ്രധാനമന്ത്രിയെയാണ് വേണ്ടത്. പ്രകൃതിക്ക് തീയിടുന്നയാളെയല്ല. കാട്ടുതീയും വെള്ളപ്പൊക്കവും ലോകമെമ്പാടും വീടുകളെയും ജീവിതങ്ങളെയും നശിപ്പിക്കുമ്പോഴാണ് ഋഷി സുനക് എണ്ണ-പ്രകൃതിവാതക ഖനനം വിപുലീകരിക്കാന്‍ ശ്രമിക്കുന്നത്”- ഗ്രീന്‍പീസ് കാലാവസ്ഥാ പ്രചാരകന്‍ ഫിലിപ്പ് ഇവാന്‍സ് പറഞ്ഞു.

Back to Top