പി എസ് സി വിജ്ഞാപനം
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസത്തിന് കീഴില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. (കാറ്റഗറി നമ്പര്‍ 132/2023). എസ് എസ് എല്‍ സി & ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസില്‍/ വി എച്ച് എസ് ഇ (കാറ്ററിംഗ് ആന്‍ഡ് റസ്റ്റോറന്റ് മാനേജ്‌മെന്റ്) സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം/ ഡിപ്ലോമ മുതലായവ ആണ് യോഗ്യത. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തു ഓഗസ്റ്റ്16-നകം അപേക്ഷിക്കാം.
സാനിറ്ററി കെമിസ്റ്റ്: കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. (കാറ്റഗറി നമ്പര്‍ 127/2023). ബി എസ് സി കെമിസ്ട്രി / ബയോകെമിസ്ട്രി / മൈക്രോബയോളജി അല്ലെങ്കില്‍ അതിന് തുല്യമായത് ആണ് അടിസ്ഥാന യോഗ്യത. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തു ഓഗസ്റ്റ് 16-നകം അപേക്ഷിക്കാം.
കേന്ദ്ര സര്‍വിസില്‍
ജൂനിയര്‍ എന്‍ജിനീയര്‍
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളില്‍ ജൂനിയര്‍ എന്‍ജിനീയര്‍മാരായി കേന്ദ്ര സര്‍വീസിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. തസ്തികയുടെ ശമ്പള സ്‌കെയില്‍: 35,400-1,12,400 രൂപ. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും പ്ലാനിങ് എക്‌സിക്യുഷന്‍ മൈന്റന്‍സ് രണ്ടു വര്‍ഷത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സും. ചില വകുപ്പ് സര്‍വിസുകള്‍ക്ക് പ്രവര്‍ത്തിപരിചയം ആവശ്യമില്ല. അപേക്ഷ ഫീസ് 100 രൂപ (വനിതകള്‍, sc/st/pwd ഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല) അടച്ച് ssc.nic.in വെബ്‌സൈറ്റ് മുഖേനെ ഓഗസ്റ്റ് 16-നകം അപേക്ഷ സമര്‍പ്പിക്കാം.