എം എസ് എം തദ്ബീര്‍

എടവണ്ണ: ഖുര്‍ആന്‍ പഠനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ചു വരുന്ന ‘തദ്ബീര്‍’ പ്രബന്ധാവതരണ മത്സരത്തിന്റെ സീസണ്‍-10 കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിന്റെ അമാനുഷികത, ഖുര്‍ആനും ശാസ്ത്രവും, ഖുര്‍ആനിന്റെ ഭാഷാസൗന്ദര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ പത്ത് പ്രബന്ധങ്ങള്‍ മത്സരത്തില്‍ അവതരിപ്പിച്ചു. മുഹമ്മദ് ജസീല്‍ അരീക്കോട് (ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം), നജ്‌ല കാതിറ കോഴിക്കോട് (ഐ ഒ യു കാമ്പസ് കോഴിക്കോട്), അസീല്‍ മുഹമ്മദ് മണ്ണാര്‍ക്കാട് (ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, ടി പി എം റാഫി, ഹബീബ് റഹ്മാന്‍ മങ്കട, അന്‍ഷാദ് പന്തലിങ്ങല്‍, അബ്‌സം കുണ്ടുതോട്, റോഷന്‍ പൂക്കോട്ടുംപാടം, അന്‍ജിദ് അരിപ്ര, മുഹ്‌സിന്‍ കുനിയില്‍, ഹബീബ് കാട്ടുമുണ്ട, ബജീല്‍ വണ്ടൂര്‍, ആദില്‍ കുനിയില്‍, റഫീഖ് അകമ്പാടം, നിജാഷ് പന്തലിങ്ങല്‍ സംസാരിച്ചു.
