സ്റ്റെപ്പ്അപ് പരിശീലനത്തിന് തുടക്കമായി

മഞ്ചേരി: സംഘടനാ ഭാരവാഹികള്‍ക്കായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റെപ്പ്അപ് പരിശീലന പദ്ധതിക്ക് തുടക്കമായി. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ സംഘടിപ്പിച്ച പ്രഥമ ബാച്ചിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ നിര്‍വഹിച്ചു. പരിശീലന പരിപാടിയില്‍ ഹസ്‌കര്‍ കെ എസ്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ശരീഫ് തിരൂര്‍, യൂനുസ് ചെങ്ങര, റഫീഖ് നല്ലളം പ്രസംഗിച്ചു.
