യു എ ഇയില്‍ എം ജി എമ്മിന് പുതിയ നേതൃത്വം ജാസ്മിന്‍ പ്രസിഡന്റ്, ഫൗസിയ ജന. സെക്രട്ടറി

ദുബായ്: യു എ ഇയില്‍ 2023-24 വര്‍ഷത്തേക്കുള്ള എം ജി എം കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു. വിവിധ എമിറേറ്റുകളിലായി ഒന്‍പത് യുണിറ്റ് കമ്മിറ്റികള്‍ നിലവില്‍ വന്നതിനു ശേഷം ചേര്‍ന്ന കേന്ദ്ര കൗണ്‍സിലിലാണ് നാഷണല്‍ കമ്മിറ്റി രൂപീകരിച്ചത്. ജാസ്മിന്‍ ശറഫുദ്ദീന്‍ അബൂദാബി (പ്രസിഡന്റ്), ഫൗസിയ ഹുസൈന്‍ ദുബായ് (ജന. സെക്രട്ടറി), ഷറീന ഷാജഹാന്‍ അല്‍ഐന്‍ (ട്രഷറര്‍), മുനീറ അബ്ദുസ്സത്താര്‍ ഷാര്‍ജ, ഫാത്തിമ ഷാസിയ അബൂദാബി (വൈ.പ്രസിഡന്റ്), സഫാന ഫൈസല്‍ മുസ്സഫ, ഡോ. സജ്‌ന അല്‍ഐന്‍, വാഹിദ ഷമീര്‍ ഷാര്‍ജ, സജീറ ഷബീര്‍ ഷാര്‍ജ (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗം യു ഐ സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അസൈനാര്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. ഇല്ല്യാസ് മുസഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സല്‍മാന്‍ ഫാരിസ് പ്രസംഗിച്ചു.
