മണിപ്പൂര്‍: പ്രസ്താവനയല്ല, അക്രമികളെ നിലക്കു നിര്‍ത്തുകയാണ് ചെയ്യേണ്ടത് കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ മണിപ്പൂര്‍ കൂട്ടക്കുരുതി തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിനകത്തും പുറത്തു നിന്നും നടപടി ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമെടുക്കാതെ സുപ്രീം കോടതി വടിയെടുത്തപ്പോള്‍ പ്രസ്താവന നടത്തിയത് കൊണ്ട് മാത്രം മണിപ്പൂരിന്റെ ദുരന്തം അവസാനിക്കില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വൈ.പ്രസിഡന്റ് എന്‍ജി. അബ്ദുല്‍ജബ്ബാര്‍ മംഗലതയില്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, പി അബ്ദുല്‍അലി മദനി, കെ പി സകരിയ്യ, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, സി മമ്മു, ശംസുദ്ദീന്‍ പാലക്കോട്, കെ എ സുബൈര്‍, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ഹമീദലി ചാലിയം, എം കെ മൂസ, എന്‍ജി. സൈതലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, അലി മദനി മൊറയൂര്‍, അബ്ദുസ്സലാം പുത്തൂര്‍, പി സുഹൈല്‍ സാബിര്‍, ഡോ. ഇസ്മാഈല്‍ കരിയാട്, സഹല്‍ മുട്ടില്‍, ആദില്‍ നസീഫ്, റഫീഖ് നല്ലളം, ജസീം സാജിദ് പ്രസംഗിച്ചു.
