5 Friday
December 2025
2025 December 5
1447 Joumada II 14

മങ്കട മണ്ഡം പ്രതിനിധി സംഗമം

മങ്കട: ഇന്ത്യയുടെ സവിശേഷമായ നാനാത്വത്തില്‍ ഏകത്വവും മതേതര സ്വഭാവവും നിലനിര്‍ത്തി സൗഹൃദ ഇന്ത്യയെ വീണ്ടെടുക്കാന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബാധ്യത ഏറ്റെടുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ശംസുദീന്‍ അയനിക്കോട് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അബ്ദുറഷീദ് ഉഗ്രപുരം, എ നൂറുദ്ദീന്‍, എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍, നാസര്‍ പട്ടാക്കല്‍, ഐ എസ് എം ജില്ലാ സെക്രട്ടറി ഹബീബ് റഹ്മാന്‍, എം എസ് എം ജില്ലാ സെക്രട്ടറി അന്‍ജിദ് അരിപ്ര, സൈതാലി മങ്കട, റിയാസ് അന്‍വര്‍, യു പി ശിഹാബുദ്ദീന്‍, മുസ്തഫ മൂര്‍ക്കനാട്, കെ മമ്മുണ്ണി, എ നജീബ്, ബഷീര്‍ പാറല്‍ പ്രസംഗിച്ചു.

Back to Top