സര്‍ക്കാര്‍ നീതി പാലിക്കുമോ?
ദിയ ഉമര്‍
ഫുള്‍ എ പ്ലസ് നേടിയിട്ടും എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നില്ല? ഏറ്റവും കൂടുതല്‍ വിജയശതമാനം കൈവരിച്ചതും കൂടുതല്‍ ഫുള്‍ എ പ്ലസുകള്‍ നേടിയതും മലപ്പുറം ജില്ലയിലായിട്ടും, മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളില്‍ താല്‍പര്യമുള്ള കോഴ്‌സ് എടുത്തു പഠിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ ന്യായമെന്താണ്? അലോട്ട്‌മെന്റുകള്‍ കഴിഞ്ഞ് ക്ലാസുകള്‍ ആരംഭിച്ചിട്ടും അര്‍ഹത നേടിയിട്ടും വിദ്യാര്‍ഥികള്‍ സീറ്റിനുള്ള നെട്ടോട്ടത്തിലാണിപ്പോഴും.
ഇത് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളുടെ ഭാവിയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. സീറ്റ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ അലയുമ്പോഴും സീറ്റുകള്‍ 30,000 മുതല്‍ 50,000 രൂപയ്ക്കു വരെ കച്ചവടമാക്കുന്നതില്‍ സര്‍ക്കാരിന് ആശങ്കകളില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. വിദ്യാഭ്യാസം എന്നത് വിദ്യാര്‍ഥികളുടെ അവകാശമായതിനാല്‍ അതിനായി പോരാടുന്ന ശബ്ദങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് എന്തിനു വേണ്ടിയാണ്?
അവകാശങ്ങള്‍ക്കു വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തോട് പറയാനുള്ളത്, ഇനിയും ഞങ്ങള്‍ ശബ്ദിക്കും എന്നുതന്നെയാണ്. ഇനിയെങ്കിലും സര്‍ ക്കാര്‍ സത്വര നടപടികള്‍ കൈ ക്കൊള്ളേണ്ടതാണ്.