22 Wednesday
October 2025
2025 October 22
1447 Joumada I 0

അമാനുല്ല കാസര്‍കോട്

ശംസുദ്ദീന്‍ പാലക്കോട്‌


കണ്ണൂര്‍: മത, സാമൂഹിക രംഗങ്ങളില്‍ നവോത്ഥാന മനസ്സ് കാത്തുസൂക്ഷിച്ച പ്രമുഖ കോണ്‍ട്രാക്ടര്‍ അമാനുല്ല (76) നിര്യാതനായി. കാസര്‍കോട് സ്വദേശിയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം കണ്ണൂര്‍ ആയിരുന്നു. ജില്ലയില്‍ ചാലക്കര മസ്ജിദുല്‍ മുജാഹിദീന്‍, പരിയാരം മെഡിക്കല്‍ കോളജിനടുത്തുള്ള സലഫി മസ്ജിദ്, കണ്ണൂര്‍ പുതിയതെരുവിലെ പള്ളി തുടങ്ങിയവയുടെ നിര്‍മാണത്തിന് നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. വിനയവും ശാന്ത സ്വഭാവ പ്രകൃതവുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. മതപരമായ വിഷയങ്ങള്‍ അറിയാനും അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ സംശയ നിവൃത്തി വരുത്താനും ശ്രമിക്കുന്ന വിജ്ഞാന തൃഷ്ണയുളള ഒരു മനസ്സിനുടമയായിരുന്നു അദ്ദേഹം. ആദ്യാവസാനം മുജാഹിദ് പ്രസ്ഥാനത്തിന്റെ നവോത്ഥാന ആശയാദര്‍ശങ്ങളോട് ചേര്‍ന്നു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. പിലാത്തറയില്‍ നടന്ന അഞ്ചാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ കാര്യദര്‍ശികളിലൊരാളായിരുന്നു. മക്കള്‍: ഉനൈഫ്, ഡോ. ഉനൈസ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. (ആമീന്‍)

Back to Top