ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘങ്ങളുടെ പങ്കാളിത്തം സന്തോഷകരം – മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പാലത്ത്: മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധ സംഘങ്ങള്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണെന്ന് കേരള തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു. പാത്‌വേ ഫൗണ്ടേഷന്റെ സഹകരണത്തോടെ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മൂവ്‌മെന്റ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ച ആംബുലന്‍സിന്റെ ഫ്‌ളാഗ്ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന കൗണ്‍സലിംഗ് സെന്ററിന്റെ ലോഞ്ചിംഗും മന്ത്രി നിര്‍വ്വഹിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ കെ മുര്‍ശിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഐ പി രാജേഷ്, ഇ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷീന ചെറുവത്ത്, ആയിഷ സുറൂര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീകല ചുഴലിപുറത്ത്, ദിനേശന്‍ പാലമുറ്റത്ത്, ഐ എസ് എം സംസ്ഥാന വൈ. പ്രസിഡന്റ് ഡോ. മുബഷിര്‍, വിവിധ സംഘടനാ പ്രതിനിധികളായ എന്‍ രമേശന്‍, വിജയന്‍ കാരാട്ട്, അനില്‍കുമാര്‍ ശ്രീലകം, ശരീഫ് കുന്നത്ത്, ഡോ. മുഹമ്മദ് പാലത്ത്, കെ രാജേന്ദ്രന്‍, വി കെ മിസ്ബാഹ് ഫാറൂഖി, വി എം മിര്‍ഷാദ്, പി പി അസ്‌ലം പ്രസംഗിച്ചു.
