28 Wednesday
January 2026
2026 January 28
1447 Chabân 9

പ്രൈമറി സ്‌കൂള്‍ അധ്യാപകരാകാന്‍ ഡി എല്‍ എഡ്

2023-2025 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി എല്‍ എഡ്) കോഴ്‌സിലേക്ക് പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളജുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യം ആണ് അടിസ്ഥാനയോഗ്യത. ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നത് അയോഗ്യതയായി പരിഗണിക്കപ്പെടും. എയ്ഡഡ് /സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി, മാനേജ് ക്വാട്ടയിലേക്ക് അതാത് സ്ഥാപനങ്ങളുടെ മാനേജര്‍ക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ച ഫോറത്തിന്റെ മാതൃകയിലാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകരുടെ പ്രായം 17 നും 33 നും ഇടയിലായിരിക്കണം. ജൂലൈ 20നു മുന്നേ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് education. kerala.gov.in സന്ദര്‍ശിക്കുക.

പത്താംക്ലാസുകാര്‍ക്ക്
കേന്ദ്ര സര്‍വീസില്‍ അവസരം

പത്താം ക്ലാസ് യോഗ്യത നേടിയവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ നിയമനത്തിന് അവസരം ഒരുക്കുന്ന എം ടി എസ് ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആവശ്യമായ ശാരീരിക യോഗ്യതയും പ്രായപരിധിയും ഉള്ളവര്‍ക്ക് ജൂലായ് 21ന് മുമ്പ് ംംം.രൈ.ിശര.ശി വഴി അപേക്ഷിക്കാം.

ബിടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളില്‍ പ്രവേശനം
സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 3 വര്‍ഷം, 2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ ഡിവോക്ക് യോഗ്യത നേടിയിരിക്കണം. 10, +2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യുജിസി അംഗീകൃത സര്‍വകലാശാലയി നിന്ന് ബി എസ് സി ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപ പട്ടിക വിഭാഗങ്ങള്‍ക്ക് 500 രൂപ . www.lbs cetnre.kerala.gov.in വെബ്‌സൈറ്റില്‍ക്കൂടി അപേക്ഷിച്ച് ജൂലൈ 20ന് മുമ്പ് ഓണ്‍ലൈന്‍ വഴിയോ ചലാന്‍ വഴി ഫെഡറല്‍ ബാങ്ക് മുഖേനയോ അപേക്ഷാഫീസ് അടക്കാം.

Back to Top