5 Friday
December 2025
2025 December 5
1447 Joumada II 14

വിദ്യഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ ആശങ്കാജനകം : എം എസ് എം


മഞ്ചേരി: ഉന്നത വിദ്യഭ്യാസ മേഖലയില്‍ നിന്ന് നിരന്തരമായ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജോലി എന്ന സ്വപ്‌നവുംപേറി രാപ്പകല്‍ കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും വഞ്ചിച്ചു കൊണ്ട് അധികാരവും സ്വാധീനവുമുള്ളവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ജോലി നേടുന്നതും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതുമടക്കമുള്ള ക്രമക്കേടുകള്‍ കേരളത്തിന്റെ വിദ്യഭ്യാസ സംസ്‌കാരത്തിന് ചീത്തപ്പേരുണ്ടാക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായങ്ങളോട് വിമുഖതയുണ്ടാവാന്‍ കൂടി കാരണമാകുന്നുണ്ടെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മുഖ്യാഥിതിയായി. ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫഹീം ആലുക്കല്‍, ട്രഷറര്‍ നജീബ് തവനൂര്‍, നിസാര്‍ അന്‍വാരി കുനിയില്‍, റോഷന്‍ പൂക്കോട്ടുംപാടം, ആദില്‍ കുനിയില്‍, അജ്മല്‍ കൂട്ടില്‍, അന്‍ഷാദ് പന്തലിങ്ങല്‍, അബ്‌സം കുണ്ടുതോട്, മുഹ്‌സിന്‍ കുനിയില്‍, ഹബീബ് കാട്ടുമുണ്ട, റഫീഖ് അകമ്പാടം, മുസ്തഫ വള്ളുവമ്പ്രം, തമീം എടവണ്ണ പ്രസംഗിച്ചു.

Back to Top