തബ്ശിറ വിജയികളെ ആദരിച്ചു
ദമ്മാം: എം ജി എം ദമ്മാം യൂണിറ്റ് കിഴക്കന്‍ പ്രവിശ്യയിലെ വനിതകള്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട ‘തബ്ശിറ’ ഇസ്‌ലാമിക വിജ്ഞാന പരീക്ഷയില്‍ സി എ സുബൈദ (ദമ്മാം), നേ ഹ അന്‍സാരി (അല്‍കോബാര്‍), ജുനൈദ (ജുബൈല്‍) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. 24 പേര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ദമ്മാമില്‍ നടന്ന പഠന സെഷനില്‍ സമ്മാനങ്ങള്‍ നല്‍കി. എം ജി എം സുഊദി നാഷണല്‍ പ്രസിഡന്റ് ഹസ്‌ന സിദ്ദീഖ് മുഖ്യാതിഥിയായി. മുനീര്‍ ഹാദി, സൈനബ ഉമര്‍, ഷാഹിദ ടീച്ചര്‍, സഫൂറ നൗഷാദ് പ്രസംഗിച്ചു.
