23 Monday
December 2024
2024 December 23
1446 Joumada II 21

ഓഷ്യന്‍ഗേറ്റ് പ്രവര്‍ത്തനം നിര്‍ത്തി


ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയില്‍ അന്തര്‍സ്‌ഫോടനം മൂലം തകര്‍ന്ന ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു. വാഷിങ്ടണ്‍ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി ജൂണ്‍ 18നാണ് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉള്‍പ്പെടെ അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരന്‍ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിങ്, ടൂറിസം പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ഗേറ്റ് ചീഫ് എക് സിക്യൂട്ടിവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരായിരുന്നു അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

Back to Top