സോഷ്യല്‍മീഡിയ വഴി പടരുന്ന തെറി സംസ്‌കാരം നാടിന്നാപത്ത്

താനൂര്‍ : സാമൂഹിക തിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരിലുള്ള ക്രിയാത്മക പ്രതികരണങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മത ധാര്‍മിക സംഘടനകള്‍ പിറകോട്ട് പോയതാ ണ് സോഷ്യല്‍ മീഡിയ വഴി ന്യൂ ജെനറേഷന്‍ കുട്ടികളില്‍ പടരുന്ന തെറി സംസ്‌കാരത്തിന്റേയും ധാര്‍മികാപചയത്തിന്റേയും പ്രധാന കാരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചലനം ഡെലിഗേറ്റ് മീറ്റ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി എന്ത് തെമ്മാടിത്തരവും വിളിച്ചു പറയാവുന്ന സ്വാത്രന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നും മീറ്റ് ആവശ്യപ്പെട്ടു.
ഐ എസ് എം, എം എസ് എം, എം ജി എം, ഐ ജി എം പോഷക ഘടകങ്ങളുടെ കൂടി സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ഐ എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുല്‍ വഹാബ്, റസാഖ് തെക്കയില്‍, കരീം കെ.പുരം ടി കെ എന്‍ നാസര്‍, എം എം അഷ്‌റഫ്, റഹ്മത്ത് കാളാട്, അസ്മ ടീച്ചര്‍, ജാഫര്‍ കുന്നത്ത് പ്രസംഗിച്ചു. ടി കെ എന്‍ ഹാരിസ്, വി പി ആബിദ് റഹ്മാന്‍, സി കെ എം ഉസ്മാന്‍ കോയ, ഹനീഫ് യൂസഫ്, മുസാഫിര്‍ അഹ്മദ്, ഷെബിന്‍ റഷീദ്, അഫ്ഷീന്‍ ടി കെ. എന്‍, വി പി അബ്ദുറഹ്മാന്‍ കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.
