വെളിച്ചം ഖുര്‍ആന്‍ അഖിലകേരള ക്വിസ് മത്സര വിജയികളെ ആദരിച്ചു

പറവൂര്‍: വെളിച്ചം ഖുര്‍ആന്‍ പഠന വേദിയുടെ ആഭിമുഖ്യത്തി ല്‍ പറവൂര്‍ വാണിജ്യ നിലയത്തില്‍ പഠനക്ലാസ് സംഘടിപ്പിച്ചു. പ്രതിമാസം സംഘടിപ്പിച്ചു വരുന്ന പഠന ക്ലാസില്‍ ഇസ്‌ലാം അഭിമാനമാണ് എന്ന വിഷയത്തില്‍ സജ്ജാദ് ഫാറൂഖി പ്രസം ഗിച്ചു.
വെളിച്ചം 16ാം ഘട്ട സംസ്ഥാന സംഗമത്തിലെ അഖില കേരള ക്വിസ് മത്സരത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സാഹിദ ടീച്ചറെ പരിപാടിയില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല പ്രസിഡന്റ് ഷിയാസ് സലഫി മെമന്റോ നല്‍കി ആദരിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വെളിച്ചം പഠിതാക്കളായ അമ്മാര്‍ അലി, മുസ്‌ലിമ പി എ എന്നിവരെ മെന്റോ നല്‍കി ആദരിച്ചു. അബ്ദുസ്സമദ് മദനി, സജ്ജാദ് ഫാറൂഖി, സാബിക് മാഞ്ഞാലി, റഷീദ് കുന്നുകര പ്രസംഗിച്ചു.
