പരിസ്ഥിതിയും മനുഷ്യനും
മുഫീദ്, മഞ്ചേരി
മനുഷ്യര്‍ക്ക് അനിവാര്യമായും ഉണ്ടാവേണ്ട ഒന്നാണ് പരിസ്ഥിതിബോധം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനവുമാണ്.
സമാനതകളില്ലാത്ത അദ്ഭുതകരമായ സൂക്ഷ്മതയോടെ, സൃഷ്ടികള്‍ക്കിടിയിലെ പരസ്പര പൊരുത്തത്തോടെ ഈ പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചുവെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കുന്നു.
പരിപൂര്‍ണ യുക്തിയുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് ഈ സൃഷ്ടികള്‍ക്കെല്ലാം പ്രത്യേകതകളും ഗുണങ്ങളും ഘടനയും കൃത്യമായ എണ്ണവും അല്ലാഹു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഓരോ വസ്തുവും അല്ലാഹു പ്രത്യേക സ്ഥല-കാല-സാഹചര്യ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഭൂമി, ജലം, അന്തരീക്ഷം, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍, സസ്യങ്ങള്‍ തുടങ്ങി ദുന്‍യാവിലെ ഓരോ വസ്തുവും അല്ലാഹു സൃഷ്ടിച്ചത് വ്യക്തമായ അളവിന്റെയും അവയ്ക്കിടയിലെ പരസ്പരബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. നേരിയ അളവിലാണെങ്കിലും ഈ താളത്തിന് എന്തെങ്കിലും പിഴവ് വരുകയാണെങ്കില്‍ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരിക്കും.
പ്രതിസന്ധിഘട്ടത്തില്‍, വിശ്വാസവും ഭാവിയും ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ പോലും പരിസ്ഥിതി സംരക്ഷണത്തിന് വിശ്വാസി നല്‍കേണ്ട പ്രാധാന്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഈ സന്ദര്‍ഭത്തില്‍ ജീവജാലങ്ങളെ അനാവശ്യമായി കൊല ചെയ്യാനും ഫലങ്ങള്‍ കായ്ക്കുന്ന മരങ്ങളും ചെടികളും നശിപ്പിക്കാനും മനുഷ്യന് അനുവാദമില്ല.
ഇസ്‌ലാം പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന ഉയര്‍ന്ന പ്രാധാന്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മുതിര്‍ന്ന അളുകളുടെ ഉത്തരവാദിത്തമാണ്.