പ്രതീക്ഷയോടെ മുന്നേറണം – കെ പി സകരിയ്യ

ജിദ്ദ: പ്രയാസങ്ങളില്‍ നിരാശപ്പെടാതെ പ്രതീക്ഷയോടെ മുന്നേറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും സേവനപ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച വിജ്ഞാന സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സലാഹ് കാരാടാന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഇബ്‌റാഹിം അന്‍സാരി രണ്ടത്താണി, എം കെ പോക്കര്‍ സുല്ലമി, ആസാദ് കൂളിമാട് പ്രസംഗിച്ചു.
